തൃക്കാക്കര: അമേരിക്കൻ പൗരന്റെ പേരിൽ കൊച്ചി ഇൻഫോപാർക്കിൽ കമ്പനി തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് മൂന്നുപേർക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. 2019 മുതൽ മുതൽ ഏഴു കോടി രൂപ അമേരിക്കൻ പൗരന്റെ കയ്യിൽ നിന്ന് കൈവശപ്പെടുത്തിയ പ്രതികൾ സ്വന്തം പേരിൽ കമ്പനി തുടങ്ങുകയായിരുന്നു. പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ലാറ്റിൽ താമസിക്കുന്ന ഷംല അബൂബക്കർ (അനിതാ മനോജ് ), കണ്ണൂർചാക്യാത്ത്കാവ് സ്വദേശി ശരത് ബാബു, ഇൻഫോപാർക്കിലെ ഐ.ടി ജീവനക്കാരിയായ അനുമോൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്.