കളമശേരി: ഏലൂർ വടക്കുംഭാഗം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മഹോത്സവം ഏപ്രിൽ 5ന് പറവൂർ രാകേഷ് തന്ത്രിയുടേയും മേൽശാന്തി ടി.എസ്. സുധീഷിന്റേയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി 10ന് ആറാട്ടും കുരുതിയോടെയും സമാപിക്കും. 5ന് കൊടിയേറ്റ്, ഗജമണ്ഡപ സമർപ്പണം, പറവൂർ ജ്യോതിസിന്റെ പ്രഭാഷണം, 6ന് മുളപൂജ, അത്താഴപൂജ, ശ്രീഭൂതബലി, 7ന് വിശേഷാൽ പഞ്ചാമൃതാഭിഷേകം, തിരുവാതിരകളി, 8ന് തായമ്പക, 9ന് പകൽപ്പൂരം, പെരുമ്പളം കുട്ടൻമാരാരുടെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചവാദ്യം, തൃപ്രയാർ അനിയൻമാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം, യാത്രാഹോമം, ആറാട്ടുപൂരം, വലിയകുരുതി തർപ്പണം, കൊടിയിറക്കൽ.