
കൊച്ചി: കൊച്ചി സർവകലാശാലയിലെ അഫ്ഗാനിസ്ഥാൻ വിദ്യാർത്ഥികൾക്ക് ഓൺലൈനിൽ പഠനം തുടരാം. വിസ പുതുക്കാൻ കഴിയാതെ അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങാൻ കഴിയാത്ത 5 പേർക്കാണ് അനുമതി.
കൊവിഡ് വ്യാപനം കുറഞ്ഞതിനാൽ ഓൺലൈൻ ക്ളാസുകൾ സർവകലാശാല അവസാനിപ്പിച്ചിരുന്നു. നേരിട്ടുള്ള ക്ളാസുകളും ആരംഭിച്ചു. കൊവിഡിൽ നാട്ടിലേക്ക് മടങ്ങിയ അഫ്ഗാൻ സ്വദേശികളായ ബി.ടെക്, എം.ബി.എ വിദ്യാർത്ഥികൾക്ക് ഇ-വിസ പുതുക്കുന്നതിൽ തടസങ്ങൾ വന്നതിനാൽ സർവകലാശാലയിലേക്ക് എത്താൻ കഴിഞ്ഞില്ല. തുടർന്നാണ് ഇവർക്ക് ഓൺലൈൻ ക്ളാസ് തുടരാൻ വൈസ് ചാൻലസലർ അനുമതി നൽകിയത്. പഠനദിനങ്ങൾ ഓൺലൈനിൽ തുടരുകയും റെക്കാഡുകൾ ഓൺലൈനിൽ സമർപ്പിക്കുകയും ചെയ്യണമെന്നാണ് നിർദ്ദേശം.