കളമശേരി: : ഗുരുധർമ്മ പ്രചാരണസഭ കളമശേരി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തും വാർഷിക പൊതുയോഗവും മനക്കപ്പടി ആലുംപറമ്പിൽ മോഹനന്റെ വസതിയിൽ നടന്നു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പഠനക്ലാസ്‌ നയിച്ചു. കേന്ദ്ര ചീഫ് കോ ഓർഡിനേറ്റർ കെ.എസ്. ജെയിൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രസമിതി അംഗങ്ങളായ ഗിരിജ രാജൻ, പി.എസ്. സിനീഷ്, ഇന്ദുമതി ശശിധരൻ, ജില്ലാ ഭാരവാഹികളായ എം.എം. പവിത്രൻ, അഡ്വ.പി.എം. മധു, ജയപാലൻ, രത്നമ്മ മാധവൻ, അഭയ് എ.എ, മണ്ഡലം ഭാരവാഹികളായ പി.പി ബാബു, സുജാത മനോഹരൻ എന്നിവർ സംസാരിച്ചു. ജി. രവീന്ദ്രൻ പ്രസിഡന്റായും സാവിത്രി രാജൻ സെക്രട്ടറിയായും ഭരണസമിതിയെ തിരഞ്ഞെടുത്തു.