adithiya

കൊച്ചി: കുതിച്ചുയരുന്ന ഡീസൽ വിലയെ നേരിടാൻ ജലഗതാഗതവകുപ്പ് സൗരോർജ്ജ ബോട്ടുകൾ നിർമ്മിക്കുന്നു. 20 സോളാർ ബോട്ടുകളാണ് നിർമ്മിക്കുന്നത്. അഞ്ചെണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. വകുപ്പിന്റെ ആദ്യ സോളാർ ബോട്ട് ആദിത്യ വൈക്കം - തവണക്കടവ് റൂട്ടിൽ വിജയകരമായി ഓടുന്നുണ്ട്.

പുതിയ സോളാർ ബോട്ടുകൾ എറണാകുളം, പാണാവള്ളി, വൈക്കം, മുഹമ്മ, ആലപ്പുഴ ബോട്ട് സ്റ്റേഷനുകളി​ൽ ഓടിക്കും. അഞ്ചെണ്ണം സ്പെയർ ബോട്ടുകളാണ്. കട്ടമരം ശൈലിയിലുള്ള (കറ്റാമരൻ ) ബോട്ടുകളാണിവ. രണ്ട് പള്ളകൾ ( ഹൾ ) ഉള്ളതിനാൽ മറിയില്ല.

കളമശേരിയിലെ നവഗതി മറൈൻ ഡിസൈനിംഗ് ആൻഡ് കൺസ്ട്രക്‌ഷൻ കമ്പനി​യാണ് രൂപകല്പനയും നിർമ്മാണവും. പാണാവള്ളിയിലെ യാർഡിൽ നിർമ്മാണം ഡിസംബറിൽ പൂ‌ർത്തിയാകും.

സോളാർ ബോട്ട്

നിർമ്മാണം ഫൈബറിൽ

ഒരു ബോട്ടിൽ 75 സോളാർ പാനൽ

 25 കിലോവാട്ടിന്റെ ബാറ്ററി

മഴക്കാലത്ത് വൈദ്യുതിയിൽ ചാർജ് ചെയ്യാം

20 മിനിറ്റിൽ ചാർജ്ജാവും
ചാർജ് 12 മണിക്കൂർ നിൽക്കും

ഒാരോബോട്ടി​ലും 75 സീറ്റ്

6 - 8 നോട്ടിക്കൽ മൈൽ (12 -15 കിലോമീറ്റർ) വേഗത
ബോട്ടുകൾക്ക് ഒരു വ‌ർഷത്തെ വാറന്റി

5 വ‌ർഷത്തെ വാർഷിക അറ്റകുറ്റപ്പണി കരാറും

ചെലവും മലിനീകരണവും കുറയും

പ്രതിദിന ചെലവ്

ഡീസൽ ബോട്ട് : 9,000-10,000 രൂപ

സോളാർബോട്ട്: മഴക്കാലത്ത്- 500 രൂപ

വേനൽക്കാലത്ത്: 200 രൂപ

ഒരു ബോട്ടിന്റെ നിർമ്മാണച്ചെലവ്: 2.5 കോടി

അഞ്ച് വർഷംകൊണ്ട് പകുതി ബോട്ടുകളും സൗരോർജ്ജത്തിലേക്ക് എത്തും. വലിയ ചുവടുവയ്പാണിത്. ശബ്ദ, ജല, വായുമലിനീകരണം കുറയ്‌ക്കാം

--ഷാജി വി. നായ‌ർ,

ഡയറക്ടർ,

ജലഗതാഗത വകുപ്പ്.