
കൊച്ചി: വയോജന പരിപാലനത്തിൽ നിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മാനദണ്ഡങ്ങൾ നടപ്പാക്കിയ ആസ്റ്റർ മെഡ്‌സിറ്റിക്ക് ഏജ് ഫ്രണ്ട്‌ലി ആശുപത്രി അംഗീകാരം.
ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവൽ കോശി ഏജ് ഫ്രണ്ട്‌ലി ഹോസ്പിറ്റൽ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ അമ്പിളി വിജയരാഘവന് കൈമാറി. ഐ.എം.എ സംസ്ഥാന വയോജന പരിപാലന കമ്മിറ്റി കൺവീനർ ഡോ.പ്രവീൺ പൈ, ഐ.എം.എ സംസ്ഥാന കമ്മിറ്റി ചെയർമാൻ ഡോ.പൗലോസ്, കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ.മരിയ വർഗീസ്, ഡോ.രോഹിത് നായർ തുടങ്ങിയവർ പങ്കെടുത്തു. ആസ്റ്റർ സീനിയേഴ്‌സ് പദ്ധതി സംവിധായകൻ ഫാസിൽ ഉദ്ഘാടനം ചെയ്തു.