അങ്കമാലി: കേന്ദ്ര ബഡ്‌ജറ്റ് ജനങ്ങളുടെ ജീവിതം ദുരിതമയമാക്കുന്നതും കോർപ്പറേറ്റുകൾക്ക് ആസ്തി വർദ്ധിപ്പിക്കാൻ ഉതകുന്നതുമാണെന്ന് ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജു ആന്റണി പറഞ്ഞു.
അങ്കമാലി സി.എസ്.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകളെക്കുറിച്ചുള്ള അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.എസ്.എ. പ്രസിഡന്റ് ഡോ. സി.കെ. ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ലൈബ്രറി സെക്രട്ടറി പി.വി. റാഫേൽ, ജോയിന്റ് സെക്രട്ടറി എ.എസ്. ഹരിദാസ്, ടി.കെ. പത്രോസ്, ഐ.കെ. രാജു, കെ.കെ.അംബുജാക്ഷൻ, പി.ഡി. മാർട്ടിൻ, സാബു വടക്കുംചേരി, കെ.ആർ. കുമാരൻ, കെ.പി. വേലായുധൻ എന്നിവർ സംസാരിച്ചു.