കൊച്ചി : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ മാസത്തിൽ നടക്കുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസുകളിലടക്കം കൺസെഷൻ അനുവദിക്കേണ്ട നടപടികൾ സ്വീകരിക്കണമെന്ന് എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എ.എ. സഹദും പ്രസിഡന്റ് എസ്. ഗോവിന്ദും ആവശ്യപ്പെട്ടു. പരീക്ഷാകാലത്ത് സമരം നടത്തി വിദ്യാർത്ഥി വിരുദ്ധ നിലപാടുമായി പ്രൈവറ്റ് ബസുകാർ മുന്നോട്ട് പോകുമ്പോൾ പൊതുഗതാഗത വകുപ്പ് വിദ്യാർത്ഥി പക്ഷത്ത് ചേർന്ന് നിൽക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ സമരവുമായി എ.ഐ.എസ്.എഫ് മുന്നോട്ട് പോകുമെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.