തുറവൂർ: പഞ്ചായത്തിലെ റോഡുകളുടെയും കനാലുകളുടെയും നിർമ്മാണ പ്രവർത്തനങ്ങളിൽ ക്രമക്കേടും അഴിമതിയും നടക്കുന്നതിനാൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് എൻ.സി.പി തുറവൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് എം.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. വിവിധ പാർട്ടികളിൽനിന്ന് എൻ.സി.പിയിൽ ചേർന്നവർക്ക് സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് വിൽസൻ കണ്ഠമംഗലത്താൻ അദ്ധ്യക്ഷത വഹിച്ചു. കലാസംസ്കൃതി ജില്ലാ ചെയർമാൻ ജോർജ് പൊറോത്താൻ മുഖ്യപ്രഭാഷണം നടത്തി. മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ടോണി പറപ്പിള്ളി നിർവഹിച്ചു. നേതാക്കളായ സനൽ മൂലൻകുടി, പ്രവീൺ ജോസ്, ദേവസിക്കുട്ടി പൈനാടത്ത്, ജോബി മംഗലി, സാജു, ഷിജോ, ഷൈജൻ, രാജേഷ് എന്നിവർ പ്രസംഗിച്ചു.