പറവൂർ: നഗരത്തിന്റെ സമഗ്രവികസനത്തിനുള്ള വിവിധ പദ്ധികൾ ഉൾപ്പെടുത്തി പറവൂർ നഗരസഭയുടെ 2022- 23 വർഷത്തെ ബഡ്ജറ്റ് വൈസ് ചെയർമാൻ എം.ജെ. രാജു അവതരിപ്പിച്ചു. 45.96 കോടി വരവും 45.19 കോടി ചെലവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു.
പ്രധാന പദ്ധതികൾ
നഗരസഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ സൗരോർജ പദ്ധതി.
കാർഷിക മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും. തെഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി പദ്ധതി രൂപീകരിച്ച് പുതിയ കാർഷിക സംസ്കാരത്തിനു നേതൃത്വം നൽകും.
വെള്ളപൊക്കത്തിന്റെയും മാറാവ്യാധികളുടെയും അനുഭവങ്ങൾ മുൻനിർത്തി ഡിസാസ്റ്റർ മാനേജ്മെന്റ് കൂടുതൽ ശക്തിപ്പെടുത്തും.
ഭവന രഹിതരായ പറവൂരിനായി പി.എം.എ.വൈ പദ്ധതിയിൽ ആവശ്യമായ ഫണ്ട് വകയിരുത്തും.
അമൃത്പദ്ധതിയിൽ നഗരത്തിൽ സമ്പൂർണ്ണ കുടിവെള്ള കണക്ഷൻ നൽകും.
വെടിമറ ടംമ്പിംഗ് യാർഡിലെ വേസ്റ്റ് നീക്കം ചെയ്ത് ആധുനിക മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പിലാക്കും.
മാലിന്യ നീക്കത്തിനു പുതിയ വാഹനം.
പറവൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് വിപുലീകരിക്കും.
പ്രധാന നിർമ്മാണ
പ്രവർത്തനങ്ങൾ
സ്റ്റേഡിയം ആധുനിക രീതിയിൽ നവീകരിക്കും
കണ്ണൻ കുളങ്ങരയിൽ ശതാബ്ദി സ്മാരക മന്ദിരം
പറവൂർ ഗവ. ഹൈസ്കൂളിൽ ശതോത്തര സ്മാരക ഓഡിറ്റോറിയം.
മാർക്കറ്റിലെ വണ്ടിപേട്ടയിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽപ്പെടുത്തി പുതിയ ടോയ്ലറ്റ് ബ്ലോക്ക്
താലൂക്ക് ആശുപത്രിയിൽ പുതിയ ബ്ലോക്ക്