കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളുടേയും നിത്യോപയോഗ സാധനങ്ങളുടേയും അനിയന്ത്രിത വിലവർദ്ധനവിനെതിരേ റെസിഡന്റ്‌സ് അസോസിയേഷൻ കോഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബോട്ടുജെട്ടിക്ക് സമീപം 'തൂശനിലയിൽ മണ്ണും മെറ്റലും ചീരയും വിളമ്പി പ്രതീകാത്മകസദ്യ നടത്തി പ്രതിഷേധിച്ചു. റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. കുമ്പളം രവി അദ്ധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ മൈക്കിൾ കടമാട്ട് , കെ.ജി. രാധാകൃഷ്ണൻ, ജോൺ തോമസ്, ടി.എൻ. പ്രതാപൻ, കെ.കെ. വാമലോചനൻ, കെ.ജി. രാധാകൃഷ്ണൻ, സി. ചാണ്ടി, പി.ഡി. രാജീവ്, ജേക്കബ് ഫിലിപ്പ്, കെ.വി. ജോൺസൺ എന്നിവർ സംസാരിച്ചു.