
കളമശേരി: കുസാറ്റ് യുവജനക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മോഡൽ യുണൈറ്റഡ് നേഷൻസ് മൂന്നാം പതിപ്പ് വൈസ് ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ക്രൈസിസ് കമ്മിറ്റി, അന്താരാഷ്ട്ര സുരക്ഷാസമിതി, മനുഷ്യാവകാശ കമ്മിഷൻ, സി.ഒ.പി 27, രാഷ്ട്രീയ സർവകക്ഷി യോഗം കമ്മിറ്റികൾ യു.എൻ പ്രവർത്തനങ്ങൾ, രണ്ടാം ലോകമഹായുദ്ധം, ശീതയുദ്ധം, അഫ്ഗാനിസ്ഥാൻ പ്രശ്നങ്ങൾ, മതവസ്ത്രധാരണം, ഏകീകൃത സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ ചർച്ച ചെയ്യും. പ്രോ-വൈസ് ചാൻസലർ ഡോ.പി.ജി.ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു.