sndp-office-
വെള്ളാപ്പള്ളി നടേശൻ രജതജൂബിലി ഓഫീസ് മന്ദിരം

പറവൂർ: പടിഞ്ഞാറെ മടപ്ളാതുരുത്ത് 976-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ പ്ളാറ്റിനംജൂബിലി ആഘോഷവും വെള്ളാപ്പള്ളി നടേശൻ രജതജൂബിലി ഓഫീസ് മന്ദിരോദ്ഘാടനവും നാളെ (ഞായർ) രാവിലെ പതിനൊന്നിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. എസ്.എൻ. ട്രസ്റ്ര് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ ദീപം പ്രകാശിപ്പിക്കും. പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. യോഗം കൗൺസിലർ ഇ.എസ്. ഷീബ പ്ളാറ്റിനംജൂബിലി സന്ദേശം നൽകും.

യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, ക്ഷേത്രംതന്ത്രി മൂത്തകുന്നം സുഗതൻ തന്ത്രി, മേഖലാ കൺവീനർ ടി.പി. കൃഷ്ണൻ, കെ.എസ്. സനീഷ്, ബീനാകുമാരി, കെ.ടി. നിഥിൻ, ഇ.പി. സന്തോഷ്, ഷമിൽ ശാന്തി, ഇ.കെ. ലക്ഷ്മണൻ, കെ.കെ. രാജൻ, വിമി മുരളി, ബേബി സുഭാഷ്, ഷിജി ജിത്ത് എന്നിവർ സംസാരിക്കും. സെക്രട്ടറി ഇ.പി. തമ്പി റിപ്പോർട്ട് അവതരിപ്പിക്കും. ശാഖാ പ്രസിഡന്റ് സി.എസ്. ഷാനവാസ് സ്വാഗതവും വൈസ് പ്രസിഡന്റ് അജയകുമാർഘോഷ് നന്ദിയും പറയും. ശാഖയുടെ കീഴിലുള്ള നാല് കുടുംബയൂണിറ്റുകളുടെ സംയുക്തസമ്മേളനവും നടക്കും. ഉച്ചയ്ക്ക് രണ്ടിന് കുടുംബയൂണിറ്റ് അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും.