ചോറ്റാനിക്കര: പട്ടികജാതിക്കാരോടുള്ള മുളന്തുരുത്തി പഞ്ചായത്ത് അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ചും വനിത പഞ്ചായത്തംഗത്തെ അധിക്ഷേപിച്ച വൈസ് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും പട്ടികജാതി ക്ഷേമസമിതി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.സി.ഷിബു ഉദ്ഘാടനം ചെയ്തു. പി.കെ.എസ് മേഖലാ പ്രസിഡന്റ് എ.കെ. മനുലാൽ അദ്ധ്യക്ഷനായി.

പി.കെ.എസ് ഏരിയ സെക്രട്ടറി എം.പി.മുരുകേഷ്, സി.പി.എം ഏരിയ കമ്മിറ്റിയംഗം സി.കെ. റെജി, പി.കെ.എസ് ഏരിയ പ്രസിഡന്റ് കെ.പി.പവിത്രൻ, കെ.എ. ചന്ദ്രൻ, കെ.എ,. ജോഷി, പി.ഡി. രമേശൻ, ലിജോ ജോർജ്, ആതിര സുരേഷ്, കെ.എം. അജയൻ, എബി പാലാൽ തുടങ്ങിയവർ സംസാരിച്ചു.