ഫോർട്ട്കൊച്ചി: ഏഴ് കലാകാരന്മാരുടെ ചിത്രങ്ങളുമായി ഏഴാം ഇന്ദ്രിയം ചിത്രപ്രദർശനം ജൂത തെരുവിലെ നിർവാണ ഗ്യാലറിയിൽ ആരംഭിച്ചു. ഫാ. പി.ഡി. തോമസ് ,ചുമട്ടുതൊഴിലാളിയായ പി.കെ.ഉമ്മർ എന്നിവർ ചേർന്ന് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ നെട്ടൂർ,രാജു ശിവരാമൻ ,റിങ്കു അഗസ്റ്റി ൻ, ഷെർളി ജോസഫ് ,ബിജി ഭാസ്ക്കർ, ശ്രീജിത്ത് പൊറ്റെക്കാട്ട് ,ആന്റണി ഫ്രാൻസിസ് (.ഐ.ആർ.എസ്.) എന്നിവരടങ്ങുന്ന ഏഴ് കലാകാരന്മാരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത് .ഏപ്രിൽ 13 വരെയാണ് പ്രദർശനം. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനം.