ആലുവ: ആലുവ ബാങ്കേഴ്സ് ക്ളബിന്റെ ആഭിമുഖ്യത്തിൽ മറവി രോഗം മറികടക്കാൻ ക്ളാസ് സംഘടിപ്പിച്ചു. കൊച്ചി സർവ്വകലാശാല സെന്റർ ഫോർ ന്യൂറോ സയൻസ് വിഭാഗം ഡയറക്ടർ ഡോ. ബേബി ചക്രപാണി ക്ളാസെടുത്തു. ക്ളബ്ബ് പ്രസിഡന്റ് പി.വി. ജോയി അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് പ്രസിഡന്റ് എസ്. സത്യമൂർത്തി, സെക്രട്ടറി പി.കെ. ശ്രീധരൻപിള്ള, ട്രഷറർ സനൽപോൾ അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു.