മൂ​വാ​റ്റു​പു​ഴ​:​ ​സീ​ബ്ര​ ​ലൈ​നി​ൽ​ ​റോ​ഡ് ​മു​റി​ച്ച് ​ക​ട​ക്കു​ന്ന​തി​നി​ടെ​ ​വി​ദ്യാ​ർ​ത്ഥി​നി​യെ​ ​അ​മി​ത​ ​വേ​ഗ​ത്തി​ലെ​ത്തി​യ​ ​സ്കൂ​ട്ട​ർ​ ​ഇ​ടി​ച്ചു​ ​വീ​ഴ്ത്തി​ .​ ​ എ​ൻ.​ജി.​ഒ​ ​ക്വാ​ർ​ട്ടേ​ഴ്സ് ​ മ​യി​ലാ​ടി​മ​ല​ ​നെ​ല്ല്യാ​ട്ട് ​ആ​ഗ്ന​സ് ​സേ​വ്യ​റി​നാ​ണ് ​(20​)​ ​പ​രു​ക്കേ​റ്റ​ത്.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 8.30​ന് ​മൂ​വാ​റ്റു​പു​ഴ​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​ക്ക് ​സ​മീ​പ​മാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​പ​രു​ക്കേ​റ്റ​ ​വി​ദ്യാ​ർ​ത്ഥി​നി​യെ​ ​നാ​ട്ടു​കാ​ർ​ ​ചേ​ർ​ന്ന് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ വ​ഴി​ത്ത​ല​ ​ശാ​ന്തി​ഗി​രി​ ​കോ​ളേ​ജി​ലെ​ ​ബി.​എ​സ്‌.​സി​ ​സൈ​ക്കോ​ള​ജി​ ​വി​ദ്യാ​ർ​ത്ഥി​നി​യാ​യ​ ​ആ​ഗ്ന​സ് ​കോ​ള​ജി​ലേ​ക്കു​ ​പോ​കു​മ്പോ​ഴാ​ണ് ​അ​പ​ക​ട​മു​ണ്ടാ​യ​ത്.​ ​ത​ല​യ്ക്കും​ ​കാ​ലി​നും​ ​പ​രു​ക്കേ​റ്റിട്ടുണ്ട്.