മൂ​വാ​റ്റു​പു​ഴ​:​ ​സ​മ്പൂ​ർ​ണ്ണ​ ​ജ​ന​ക്ഷേ​മ​ ​ബ​ഡ്‌​ജ​റ്റു​മാ​യി​ ​ആ​യ​വ​ന​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.​ ​ഭ​വ​ന​ ​നി​ർ​മ്മാ​ണ​ത്തി​നും​ ​കൃ​ഷി​ക്കും​ ​മു​ൻ​തൂ​ക്കം​. ​സ​മ്പൂ​ർ​ണ്ണ​ ​ഭ​വ​ന​ ​നി​ർ​മ്മാ​ണ​ത്തി​നും​ ​കു​ടി​വെ​ള്ള​ക്ഷാ​മം​ ​പ​രി​ഹ​രി​ക്കു​ന്ന​തി​നും​ ​കാ​ർ​ഷി​ക​ ,​മൃ​ഗ​സം​ര​ക്ഷ​ണ​ ,​ആ​രോ​ഗ്യ​ ,​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​ക​ൾ​ക്കും​ ​ഊ​ന്ന​ൽ​ ​ന​ൽ​കി​ക്കൊ​ണ്ട് 2022​-23​ ​ബ​ഡ്‌​ജ​റ്റ് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​രാ​ജ​ൻ​ ​ക​ട​യ്‌​ക്കോ​ട്ട് ​അ​വ​ത​രി​പ്പി​ച്ചു.​ ​പ്ര​സി​ഡ​ന്റ് ​സു​റു​മി​ ​അ​ജീ​ഷ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു. 22.53​കോ​ടി​ ​രൂ​പ​ ​വ​ര​വും​ 22.29​കോ​ടി​ ​രൂ​പ​ ​ചെ​ല​വും​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ ​ബഡ്​ജ​റ്റി​ൽ​ ​ലൈ​ഫ് ​ഭ​വ​ന​നി​ർ​മ്മാ​ണ​ ​പ​ദ്ധ​തി​ക്ക് 4​ ​കോ​ടി​ ​രൂ​പ​ ​വ​ക​യി​രു​ത്തി.​ ​സ​മ്പൂ​ർ​ണ്ണ​ ​ഭ​വ​ന​ ​നി​ർ​മ്മാ​ണ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​വാ​ൻ​ ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.​ ​കൃ​ഷി​ ,​മൃ​ഗ​സം​ര​ക്ഷ​ണം,​ചെ​റു​കി​ട​വ്യ​വ​സാ​യം​ ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഉ​ത്പാ​ദ​ന​ ​മേ​ഖ​ല​യ്ക്കാ​യി​ 69​ ​ല​ക്ഷം​ ​രൂ​പ​യും​ ​ക്ഷേ​മ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും​ ​ആ​രോ​ഗ്യം​ ,​വി​ദ്യാ​ഭ്യാ​സം,​യു​വ​ജ​ന​ക്ഷേ​മം​ ​എ​ന്നീ​ ​മേ​ഖ​ല​ക​ൾ​ക്കാ​യി​ 35.50​ല​ക്ഷ​വും​ ​കു​ടി​വെ​ള്ള​ ​ക്ഷാ​മം​ ​പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി​ 40.52​ല​ക്ഷ​വും​ ​ഭി​ന്ന​ശേ​ഷി​ ​വി​ക​സ​നം​ ,​വ​യോ​ജ​ന​ക്ഷേ​മ​ ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​എ​ന്നി​വ​യ്ക്കാ​യി​ 27​ല​ക്ഷം​ ​രൂ​പ​യും​ ​പ​ശ്ചാ​ത്ത​ല​വി​ക​സ​ന​ത്തി​നാ​യി​ 1.39​കോ​ടി​ ​രൂ​പ​യും​ ​ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.​ ​സ്ഥി​രം​ ​സ​മി​തി​ ​അ​ദ്ധ്യ​ക്ഷ​രാ​യ​ ​എം​ .​എ​സ് ​ഭാ​സ്‌​ക​ര​ൻ​നാ​യ​ർ,​ ​ര​ഹ്ന​ ​സോ​ബി​ൻ,​ ​ജൂ​ലി​ ​സു​നി​ൽ​ ,​ ​അം​ഗ​ങ്ങ​ളാ​യ​ ​ഉ​ഷ​ ​രാ​മ​കൃ​ഷ്ണ​ൻ,​ ​അ​ന്ന​ക്കു​ട്ടി​ ​മാ​ത്യൂ​സ്,​ ​മി​നി​ ​വി​ശ്വ​നാ​ഥ​ൻ,​ ​ര​മ്യ​ ​പി.​ആ​ർ​ ,​ ​അ​ഗ​സ്റ്റി​ൻ​ ​വാ​മ​റ്റം,​ ​ജോ​ളി​ ​ഉ​ല​ഹ​ന്നാ​ൻ,​ ​ജോ​സ് ​പോ​ൾ,​ ​സെ​ക്ര​ട്ട​റി​ ​ജ​യ​രാ​ജ് ​പി.​എം.​ ​എ​ന്നി​വ​ർ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.