
പറവൂർ: ദേശീയ, സംസ്ഥാന, ജില്ലാതലങ്ങളിൽ സ്കോളർഷിപ്പ് മത്സര വിജയികളായ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. യു.എസ്.എസ് സ്കോളർഷിപ്പ്, തളിര് സ്കോളർഷിപ്പ്, ശാസ്ത്രരംഗം - വിദ്യാരംഗം ചാമ്പ്യൻഷിപ്പ് ലഭിച്ച വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. നാഷണൽ ചെസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത പി.എസ്. അദ്വൈത്, എ. ഗിരിധർ എന്നിവർക്ക് പ്രത്യേക പുരസ്കാരം നൽകി. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ്, ഹെഡ്മാസ്റ്റർ സി.കെ. ബിജു എന്നിവർ പുരസ്കാരങ്ങൾ സമ്മാനിച്ചു. സ്കൂളിലെ മുൻ പ്രിൻസിപ്പൽമാരായ എം.വി. ഷാജി, ഇ.ജി. ശാന്തികുമാരി എന്നിവർ 40 എന്റോഡ്മെന്റുകളും വിതരണം ചെയ്തു.