rahul
രാഹുൽ

ആലുവ: നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ പറവൂർ കെടാമംഗലം കവിതാ ഓഡിറ്റോറിയത്തിന് സമീപം ചാക്കാത്തറ വീട്ടിൽ രാഹുലിനെ (കണ്ണൻ - 31) കാപ്പചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജില്ലയിൽ കാപ്പ നിയമപ്രകാരം ഇതുവരെ 31പേരെ നാടുകടത്തുകയും 42 പേരെ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു. നിരീക്ഷണത്തിലുള്ള സ്ഥിരം കുറ്റവാളികൾക്കെതിരെ വരുംദിവസങ്ങളിൽ നടപടി തുടരും.