കൊച്ചി: ലോക നാടകദിനത്തോട് അനുബന്ധിച്ച് 27ന് വൈകിട്ട് 5ന് നായരമ്പലം ലോകധർമി നാടക വീട്ടിൽ നാടക അവതരണവും പുസ്തക പ്രകാശനവും സംഘടിപ്പിക്കും. തിയറ്റർ ടാക്‌സ് എന്ന ഓൺലൈൻ പ്രകാശന പരമ്പരയിൽ നിന്ന് ഡോ. ചന്ദ്രഹാസൻ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമായ ദി മിറിയഡ് സ്പേസസ്, ഇന്ത്യൻ തീയേറ്റർ ആൻഡ് ബീയോണ്ട് തുടങ്ങി പുസ്തകങ്ങൾ വ്യവസായ, നിയമ വകുപ്പ് മന്ത്രി പി.രാജീവ് പ്രകാശനം ചെയ്യും. ലോകധർമിയുടെ ഇരുപത്തഞ്ചാം വാർഷികാഘോഷവും അതോടൊപ്പം ലോകധർമി അവതരിപ്പിക്കുന്ന നാടകം ഛായാചിത്രം /മായചിത്രം വേദിയിൽ അരങ്ങേറും. കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ.എം.വി.നാരായണൻ, സംഗീത സംവിധായകൻ ബിജിപാൽ, നാടക, സിനിമാ പ്രവർത്തക സജിത മഠത്തിൽ തുടങ്ങിയവർ പങ്കെടുക്കും.