bus

കൊച്ചി: സ്വകാര്യബസ് സമരത്തിന്റെ രണ്ടാംദിനത്തിലും നട്ടംതിരി‌ഞ്ഞ് ജനം. കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്താത്തതും ജനങ്ങളെ സാരമായി ബാധിച്ചു. ജില്ലയിൽ സർവീസ് നടത്തുന്ന 940ഓളം സ്വകാര്യബസുകളും സമരത്തിലാണ്. പരീക്ഷക്കാലമായതിനാൽ സ്കൂൾ വിദ്യാർത്ഥികളും ദുരിതത്തിലായി.

ജീവനക്കാരുടെ കുറവുമൂലമാണ് കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്താത്തത്. ബസുകളിലെ തിരക്ക് ഭയന്ന് ഓട്ടോറിക്ഷകളെയും മറ്റു വാഹനങ്ങളെയും ആശ്രയിക്കുന്നവരുമുണ്ട്. 10 മുതൽ 50 രൂപവരെ ബസ്ചാർജ് കൊടുത്ത് യാത്ര ചെയ്തിരുന്നവർ 200 മുതൽ 500 രൂപ നിരക്കിൽ ദിവസേന യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്.