ആലുവ: യു.സി കോളോജ് ശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച സായാഹ്ന കലാസാംസ്കാരിക പരിപാടികൾ സർവവിജ്ഞാനകോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫി മത്സര വിജയികൾക്കുള്ള കാഷ് അവാർഡും ട്രോഫികളും കോളേജ് മാനേജർ ഫാ. തോമസ് ജോൺ വിതരണം ചെയ്തു. ശതാബ്ദി ആഘോഷ കമ്മിറ്റി കൺവീനർ ഡോ. എം.ഐ. പുന്നൂസ്, ഡോ. ആർ. മാലിനി, വി.ആർ. ശീതൾ, ജിതിൻ കെ. മനോജ് എന്നിവർ പ്രസംഗിച്ചു.
ആഘോഷ പരിപാടിയോടനുബന്ധിച്ച് നടത്തിയ ശതാബ്ദി കപ്പ് ഫുട്ബാൾ ടൂർണ്ണമെൻന്റിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജേതാക്കളായി. സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5 -4 എന്ന സ്കോറിനാണ്പരാജയപ്പെടുത്തിയത്. ഫൈനൽ മത്സരത്തിൽ മുൻ അന്താരാഷ്ട്ര ഫുട്ബാൾ താരം ബിജു ജേക്കബ് മുഖ്യാതിഥിയായി. കോളേജ് മാനേജർ ഫ. തോമസ് ജോൺ കാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു. എം.എം. ജേക്കബ്, ഡോ എം.ഐ. പുന്നൂസ്, ജോളി മൂത്തേടൻ,ഡോ. ആർ. ബിന്ദു എന്നിവർ പ്രസംഗിച്ചു.