മുംബയ്: മുംബയ് ചെമ്പൂർ ശങ്കരാലയം ശാസ്താക്ഷേത്രത്തിൽ കഴിഞ്ഞ 23ന് ആരംഭിച്ച മകരവിളക്ക് ആഘോഷം നാളെ സമാപിക്കും. 'സേവ് ശബരിമല" കാമ്പയിൻ ഉയർത്തിയാണ് ഇക്കുറിയും മകരവിളക്ക് ആഘോഷിക്കുന്നതെന്ന് പ്രസിഡന്റ് ജയന്ത് ലാപ്‌സിയ കേരളകൗമുദിയോട് പറഞ്ഞു. ഉത്സവത്തോടനുബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിക്കുന്ന പ്രത്യേകപതിപ്പിന്റെ പ്രകാശനവും നടക്കും. അഖില ഭാരതീയ അയ്യപ്പധർമ്മ പ്രചാരസഭാ പ്രസിഡന്റ് കെ. അയ്യപ്പദാസ്, ഗായകൻ വീരമണി രാജു, അഡ്വ. സായി ദീപക്, പദ്മപിള്ള, അരവിന്ദ് സുബ്രഹ്മണ്യൻ എന്നിവർക്ക് ട്രസ്റ്റ് അംഗത്വം നൽകി ആദരിക്കും. രാത്രി എട്ടിന് മഹാദീപാരാധനയും തുടർന്ന് ഹരിവരാസനവും ഉണ്ടാകും.