 
വൈപ്പിൻ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സൗജന്യ ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതിപ്രകാരം അനുവദിച്ച 10ലക്ഷം രൂപയുടെ സാമ്പത്തികസഹായം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നായരമ്പലം തായാട്ടുപറമ്പിൽ ദാസന്റെ മകൻ അഖിൽദാസിന്റെ അമ്മ സുജാതദാസിന് കൈമാറി. 2020ൽ പറവൂർ - ആലുവ റോഡിലുണ്ടായ വാഹനാപകടത്തിലാണ് അഖിൽദാസ് (24) മരിച്ചത്.
വരാപ്പുഴയിൽ വാഹനാപകടത്തിൽ പരക്കേറ്റ എടവനക്കാട് അറക്കപ്പറമ്പിൽ എ.ഡി. ജോഷിക്ക് ചികിത്സാസഹായമായി 25,000 രൂപയും കൈമാറി. ഞാറക്കൽ റസ്റ്റ്‌ഹൗസിൽ നടന്ന ചടങ്ങിൽ നായരമ്പലം ഗ്രാമപഞ്ചായത്ത് അംഗം എം.പി. ശ്യാംകുമാർ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് റീജിയണൽ എക്‌സിക്യുട്ടീവ് കെ.ബി. രമേഷ്, ഞാറക്കൽ ഫിഷറീസ് ഓഫീസർ സുജ ദേവൻ, കെ.കെ. ബാബു, എ.കെ. ശശി എന്നിവർ പങ്കെടുത്തു.