വൈപ്പിൻ: പെൻഷൻകാരുടെ ആരോഗ്യം ഉൾപ്പെടെ ക്ഷേമം ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹകരണവും നൽകുമെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. സർക്കാരിന് മുന്നിൽ പെൻഷൻകാരുടെ ന്യായമായ ആവശ്യങ്ങൾ അവതരിപ്പിക്കും. കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയന്റെ 30-ാം വൈപ്പിൻ ബ്ലോക്ക് വാർഷിക സമ്മേളനം എടവനക്കാട് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. കെ.എസ്.എസ്. പി.യു.ബ്ലോക്ക് പ്രസിഡന്റ് പി. എ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.മോഹനൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സിക്ക് മുഴുവൻ എ പ്ലസ്‌നേടിയ വിദ്യാർത്ഥികൾക്ക് യൂണിയന്റെ കാഷ് അവാർഡുകൾ സമ്മാനിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അമ്മിണി ദാമോദരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ഐ. കുര്യാക്കോസ്, പി. സി. ആന്റണി, ബ്ലോക്ക് സെക്രട്ടറി കെ. എ.തോമസ്, വൈസ് പ്രസിഡന്റ് പ്രൊഫ.എം.മോഹനൻ, കമ്മിറ്റി അംഗം സ്റ്റെല്ല ജോസഫ്, എടവനക്കാട് യൂണിറ്റ് പ്രസിഡന്റ് കെ.സി.വാസു, വി. രാധാകൃഷ്ണൻ, എം.കെ.വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു.