photo
കോൺഗ്രസ് ജില്ലാതല ഓൺലൈൻ മെമ്പർഷിപ്പ് ഉദ്ഘാടനം നായരമ്പലത്ത് ഡി.സി.സിപ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിർവഹിക്കുന്നു

വൈപ്പിൻ: കോൺഗ്രസ് ജില്ലാതല ഓൺലൈൻ മെമ്പർഷിപ്പ് ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിർവഹിച്ചു. നായരമ്പലം മംഗല്യ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.എസ്. സോളിരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി. ഡോണോ, അഡ്വ.കെ.പി. ഹരിദാസ്, അഡ്വ. വിവേക് ഹരിദാസ്, മുനമ്പം സന്തോഷ്, എം.ജെ. ടോമി എന്നിവർ പ്രസംഗിച്ചു. രാജേഷ് ചിദംബരൻ, സ്വാതിഷ് സത്യൻ, ശരത് ഡിക്‌സൺ, കെ.എം. പ്രസൂൺ, നോബൽകുമാർ എന്നിവർ പങ്കെടുത്തു.