
വരാപ്പുഴ: ചേന്നൂരിൽ മത്സ്യക്കച്ചവടക്കാരനെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലങ്ങാട് തിരുവാല്ലൂർ കുന്നേൽ പള്ളിക്കുസമീപം പനക്കൽ പരേതനായ ആന്റണിയുടെ മകൻ റാഫേലിന്റെ (59) മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ മത്സ്യമെടുക്കാൻ വരാപ്പുഴ മാർക്കറ്റിലേക്ക് പോയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാവിലെ പത്തോടെ കോതാടുള്ള മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പൊലീസ് ഇയാളുടെ സൈക്കിൾ വരാപ്പുഴ പാലത്തിൽനിന്ന് കണ്ടെത്തി. കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. വരാപ്പുഴ പൊലീസ് കേസെടുത്തു.
ഭാര്യ: ഫ്രാൻസി. മക്കൾ: സാന്ദ്ര, സ്നേഹ.