pr-muraleedharan

നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയിലും കെടുകാര്യസ്ഥതയിലും വികസന മുരടിപ്പിലും പ്രതിഷേധിച്ച് സി.പി.എം പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.ആർ. മുരളിധരൻ ഉദ്ഘാടനം ചെയ്തു. പി.വി. തോമസ് അദ്ധ്യക്ഷത വഹിച്ചു. തമ്പി പോൾ, ടി.വി. പ്രദീഷ്, പി.സി. സോമശേഖരൻ, ഏ.വി. സുനിൽ എന്നിവർ സംസാരിച്ചു. പഞ്ചായത്തിൽ നിലവിലുണ്ടായിരുന്ന ഇ ടെൻഡർ സമ്പ്രദായം സി.പി.എം അംഗങ്ങളുടെ എതിർപ്പുണ്ടായിട്ടും അവസാനിപ്പിച്ചതിനാൽ വലിയ സാമ്പത്തിക നഷ്ടമാണുണ്ടായതായി സി.പി.എം ആരോപിച്ചു.