1
കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി. ഐ.ടി.യു) മട്ടാഞ്ചേരി ഡിവിഷൻ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സി.പി.എം കൊച്ചി ഏരിയാ സെക്രട്ടറി കെ.എം. റിയാദ് ഉദ്ഘാടനം ചെയ്യുന്നു

മട്ടാഞ്ചേരി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി. ഐ.ടി.യു) മട്ടാഞ്ചേരി ഡിവിഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. സി.പി.എം കൊച്ചി ഏരിയാ സെക്രട്ടറി കെ.എം. റിയാദ് ഉദ്ഘാടനം ചെയ്തു. ജി. ഹേമ അദ്ധ്യക്ഷത വഹിച്ചു. കെ.എ. എഡ്വിൻ, സി.പി. സന്തോഷ്, വി.പി. മിത്രൻ, ആർ.പി . പ്രദീപ്, തൃപുടി ജയൻ എന്നിവർ സംസാരിച്ചു.