a

ഉദയംപേരൂർ: കൃഷി, ആരോഗ്യം. വിദ്യാഭ്യാസം, ശുചിത്വം, യുവജന, വയോജനക്ഷേമം, മത്സ്യമേഖല, എസ്.സി-എസ്.ടി വിഭാഗത്തിന്റെ ഉന്നമനം,​ കുടുംബശ്രീ എന്നിവയ്ക്ക് മുൻതൂക്കവുമായി ഉദയംപേരൂർ പഞ്ചായത്ത് ബഡ്ജറ്റ്. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ് എസ്.എ. ഗോപിയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. ആകെ വരവ് - 40.61 കോടി രൂപ. ആകെ ചെലവ് :- 39.63 കോടി രൂപ.