
തൃക്കാക്കര: മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയിൽ. പടമുകൾ,പാലച്ചുവട് സ്വദേശി ആഷിഖ് എൻ.എ (23), അമ്പലപ്പുഴ സ്വദേശി സൽമാൻ ഉബൈസ് (23) എന്നിവരെയാണ് തൃക്കാക്കര സി.ഐ ആർ. ഷാബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കാക്കനാട് വാഴക്കാലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കഴിഞ്ഞ 21, 22, 23, 24 തീയതികളിൽ പ്രതികൾ മുക്കുപണ്ടങ്ങൾ പണയം വച്ച് നാലുലക്ഷതിലധികം രൂപ കൈക്കലാക്കിയിരുന്നു. പണയം വച്ച ആഭരണങ്ങൾ മുക്ക് പണ്ടമാണെന്ന് സ്ഥാപന ഉടമ തിരിച്ചറിഞ്ഞതോടെ തൃക്കാക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു.
എസ്.ഐമാരായ അനീഷ് പി.ബി, റഫീഖ് എൻ.ഐ, എ.എസ്.ഐ ഗിരീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ജാബിർ, സോണി, ,ജയശ്രീ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.