തൃക്കാക്കര: ചലനം കാമ്പയിന്റെ ഭാഗമായി യൂത്ത് ലീഗ് പ്രവർത്തകർ ചിറ്റേത്തുകര ടർഫ് ഗ്രൗണ്ടിൽ ഫുട്ബാൾ ടൂർണമെന്റ് നടത്തി. ഇൻഫോപാർക്ക് പൊലീസ് എസ്.ഐ മനു പി. മേനോൻ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ നിന്നുള്ള 16 ടീമുകൾ പങ്കെടുത്തു. ഫൈനലിൽ പറവൂരിലെ ഡർബി എഫ്.സിയെ പരാജയപ്പെടുത്തി കാക്കനാട് ബുൾ റിംഗ്സ് എഫ്സി ചാമ്പ്യൻമാരായി. സമ്മാന വിതരണച്ചടങ്ങിൽ ചിറ്റേത്തുകര നോർത്ത് യൂണിറ്റ് പ്രസിഡന്റ് പി.ബി.മുഹമ്മദ് അദ്ധ്യക്ഷനായി. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡും നൽകി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജലീൽ, തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ എ.എ.ഇബ്രാഹിംകുട്ടി തുടങ്ങിയവർ പങ്കെടുത്തു.