കോതമംഗലം: ദേവഗിരി ശ്രീ നാരായണ ഗുരുദേവമഹാക്ഷേത്രത്തിലെ ഒൻപതാമത് പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹത്ഥഘോഷയാത്രയ്ക്ക് ക്ഷേത്രം മേൽശാന്തി വിഷ്ണുവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന പൂജാ ചടങ്ങുകൾക്ക് ശേഷം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു. നെല്ലിമറ്റം ജംഗ്ഷനിൽ നൽകിയ സ്വീകരണത്തിന് കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു പടപ്പറമ്പത്ത് ,ശാഖാ പ്രസിഡന്റ് പി.കെ. ഷാജൻ, സെക്രട്ടറി എം.പി പ്രശാന്ത്, മനോജ് ഗോപി ,ശാഖാ ഭാരവാ ഹികൾ, വനിതാ സംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

ഉപ്പുകുളം ശാഖാ പ്രസിഡന്റ് റ്റി.കെ.രാജൻ, സെക്രട്ടറി പി.വി സുമേഷ്, തലക്കോട് ശാഖാ പ്രസിഡന്റ് കെ.കെ.അജി, സെക്രട്ടറി എ.സി അനീഷ്, നേര്യമംഗലം ശാഖാ പ്രസിഡന്റ് വി.കെ രവീന്ദ്രൻ, സെക്രട്ടറി പി.ആർ സദാശിവൻ, ചെമ്പൻകുഴി ശാഖാ പ്രസിഡന്റ് എം.കെ. അപ്പുകുഞ്ഞ്, സെക്രട്ടറി വി.എസ്. ബി ജു, പാലമറ്റം ശാഖാ പ്രസിഡന്റ് ബിജു എം.ജി ,സെക്രട്ടറി വി.കെ.മണികുമാർ ,കുട്ടമ്പുഴ ശാഖാ പ്രസിഡന്റ് പി.ജെ ജയൻ, സെക്രട്ടറി എ.എൻ ജനാർദ്ദനൻ, മണികണ്ടംചാൽ ശാഖാ പ്രസിഡന്റ് പി.എൻ ഭാസ്കരൻ, സെക്രട്ടറി പി.ആർ ശിവരാമൻ, തട്ടേക്കാട് ശാഖാ പ്രസിഡന്റ് ഇൻചാർജ് വി.എസ് ബിജുമോൻ, സെക്രട്ടറി കെ.വി. വിനോദ് തുടങ്ങിയവർ ശാഖകളിൽ നടന്ന സ്വീകരണങ്ങൾക്ക് നേതൃത്വം വഹിച്ചു. വിഗ്രഹ രഥഘോഷയാത്രയ്ക്ക് യൂണിയൻ സെക്രട്ടറി പി.എ.സോമൻ, വൈസ് പ്രസിഡന്റ് കെ.എസ് ഷിനിൽകുമാർ, സജീവ് പാറയ്ക്കൽ, പി.വി.വാസു, എം.വി രാജീവ്, എം ബി തിലകൻ,എം.കെ.ചന്ദ്രബോസ് തുടങ്ങിയവർ നേതൃത്വം നൽകി