കൊച്ചി: കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷന്റെ (കെ.എൽ.സി.എ) സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു ജൂബിലി ദീപശിഖ തെളിക്കും. ജൂബിലി കർമ്മരേഖയുടെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിക്കും. പ്രസിഡന്റ് ആന്റണി നൊറോണ അദ്ധ്യക്ഷത വഹിക്കും.