പെരുമ്പാവൂർ: കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളേജ് ഡേയുടെ ഉദ്ഘാടനം സിനിമാതാരം ഹരിശ്രീ അശോകൻ നിർവ്വഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ അഭിജിത്ത് കിഷോർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ ബെന്നി വർഗീസ്, സെന്റ് മേരീസ് ട്രസ്റ്റ് ചെയർമാൻ ബാബു പോൾ കല്ലുങ്കൽ, ഫെജിൻ പോൾ, റോസി ജിനി സാബു, എൽദോ മത്തായി അറക്കൽ, ജിജു കോര, അജി പോൾ പുത്തൻ കുടി, പ്രിൻസിപ്പൽ വി.പി. ഗംഗാധരൻ നായർ, അനന്തു കെ.ജയൻ എന്നിവർ പങ്കെടുത്തു.