പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജ് കലാലയദിനാഘോഷം 'തവസ്യ' ചലച്ചിത്ര പിന്നണിഗായകനും നടനുമായ നിരഞ്ജ് സുരേഷ് ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ അനന്തു അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ഇ.പി. സന്തോഷ് അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി ഡി. സുനിൽ കുമാർ, കോളേജ് മാനേജർ പ്രൊഫ. വി.ആർ. പ്രകാശം, പ്രിൻസിപ്പൽ ഡോ. ഒ.എസ്. ആശ, എം.എഡ് വിഭാഗം മേധാവി ഡോ. സി.കെ. ശങ്കരൻ നായർ, സ്റ്റാഫ് അഡ്വൈസർ ഡോ. കെ.ആർ. സീജ, യൂണിയൻ ജനറൽ സെക്രട്ടറി ജസ്റ്റിൻജോയ്, വൈസ് ചെയർമാൻ കെ.എം. മേഘ, യൂണിയൻ പ്രതിനിധി സി.എൻ. ഐശ്വര്യ എന്നിവർ സംസാരിച്ചു.
ഒരു മിനിറ്റിൽ കൂടുതൽ തവണ മൂക്ക് ചലിപ്പിച്ചതിന് ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടിയ ഹരിത. പി. നായർ, നടൻ മോഹൻലാലിന്റെ ടൈപ്പോഗ്രാഫി ഛായാചിത്രം നിർമ്മിച്ചതിന് ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്, ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡും കരസ്ഥമാക്കിയ ആതിര പ്രദീപ്, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്ന് എം.എ. മലയാളത്തിൽ ഒന്നാം റാങ്ക് നേടിയ വി.എസ്. സേതുലക്ഷ്മി. എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ. ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ മൂന്നാം റാങ്ക് നേടിയ അശ്വനി മധു, എം.എസ്.സി കെമിസ്ട്രിയിൽ ഒമ്പതാം റാങ്ക് നേടിയ വി.എച്ച്. അപ്സര എന്നിവരെ ആദരിച്ചു. റിപ്പബ്ലിക് ദിവസത്തോടനുബന്ധിച്ച് നടത്തിയ മത്സരവിജയികൾക്കുള്ള സമ്മാനദാനവും നടന്നു. വിദ്യാർത്ഥികളുടെ കലാപരിപാടിളോടെ കലാലയദിനാഘോഷം സമാപിച്ചു.