ആലങ്ങാട്: കൃഷി വകുപ്പിന്റെ ജില്ല ഹരിത മിത്ര പുരസ്കാരത്തിന് അർഹയായ കരുമാല്ലൂർ കൃഷി അസിസ്റ്റന്റ് വിനീതയെയും കർഷകൻ ചക്കിശ്ശേരി സി.എ. ഡേവിസിനെയും കിസാൻ സർവീസ് സൊസൈറ്റി കരുമാല്ലൂർ യൂണിറ്റ് ആദരിച്ചു. ആലങ്ങാട് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിദ്യ ഗോപിനാഥ്, കരുമാല്ലൂർ കൃഷി ഭവൻ ഓഫീസർ അനു, യൂണിറ്റ് പ്രസിഡന്റ് സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ടി.വി. വേണു, ട്രഷറർ ബി. ജയകുമാർ, ഭാരവാഹികളായ വി.ഡി. സന്തോഷ് കുമാർ, കെ.കെ. വിജയകുമാർ, ഷിബു തൈത്തറ, സി.എസ്. സുധീഷ്, ബൽരാജ് എന്നിവർ പ്രസംഗിച്ചു.