
പള്ളുരുത്തി: ഡെങ്കിപ്പനി വ്യാപിക്കുന്നത് കണക്കിലെടുത്ത് ഇടക്കൊച്ചി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും നേതൃത്വത്തിൽ ഇടക്കൊച്ചി 16-ാം ഡിവിഷനിൽ ഊർജിത പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്രതിരോധ സംഘത്തിലെ അംഗങ്ങൾ ഓരോ വീടുകളിലും കയറി അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ടയറുകൾ, ചിരട്ടകൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവയിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാനിടയാക്കുന്ന സാഹചര്യമില്ലെന്ന് ഉറപ്പു വരുത്തുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൗൺസിലർ അഭിലാഷ് തോപ്പിൽ, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഓഫീസർ തോമസ്, ജെ. പി. എച്ച്. എം. പ്രജീഷ് എന്നിവർ നേതൃത്വം നൽകി.