കളമശേരി: രാഷ്ട്രീയ പ്രേരിതമാണ് ദേശീയപണിമുടക്കെന്നും സ്വയം തൊഴിൽ, വ്യാപാരി, വ്യവസായി ലോകത്ത് പ്രവർത്തിക്കുന്ന സംരംഭകർ പങ്കെടുക്കരുതെന്നും ഭാരതീയ വ്യാപാരി വ്യവസായി സംഘം ഭാരവാഹികൾ അഭിപ്രായപ്പെട്ടു. വ്യാപാരി വ്യവസായി സംഘടനകളുമായി കൂടിയാലോചിക്കാതെ നടക്കുന്ന കടയടയ്ക്കൽ സമരം അനുവദിക്കില്ല.

28, 29 തിയതികളിൽ കടകൾ തുറന്നു പ്രവർത്തിക്കണമെന്ന നിലപാടാണ് ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിനുള്ളത്. ജില്ലാ പ്രസിഡന്റ്‌ എൻ.അജിത് കർത്ത അദ്ധ്യക്ഷത വഹിച്ച ജില്ലാ സമിതി യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി സി.ആർ.ലൻജീവൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ആശ ജി. നായർ, വൈസ് പ്രസിഡന്റ് കെ.കെ. മുരളി, അജീവ് മൂവാറ്റുപുഴ , ബിനു ഹരി,​ സെക്രട്ടറിമാരായ എം.കെ.മുരുകൻ, എം.ജി അനൂപ്, ആർ. ദിലീപ് കുമാർ, ട്രഷറർ ദീപ ഗണേഷ് തുടങ്ങിയവർ പങ്കെടുത്തു.