പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് മുതിർന്ന അംഗങ്ങൾക്ക് പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പെൻഷനും സംസ്ഥാനസർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ അംഗങ്ങൾക്ക് സ്വയംതൊഴിൽ വായ്പയും വിതരണം ചെയ്തു. പെൻഷൻ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാറും ഭിന്നശേഷിക്കാർക്കുള്ള വായ്പാവിതരണോദ്ഘാടനം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ടി.എം. ഷാജിതയും നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ വിജയൻ, പി.കെ. ഉണ്ണി, സെക്രട്ടറി കെ.എസ്. ജയ്സി തുടങ്ങിയവർ പങ്കെടുത്തു.