തൃക്കാക്കര: രാജ്യത്തെ സംരക്ഷിക്കുക,ജനങ്ങളെ സംരക്ഷിക്കുക എന്നി മുദ്രാവാക്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ തൃക്കാക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. തൃക്കാക്കര മുൻസിപ്പിൽ ഓഫിസിന് സമീപം ചേർന്ന യോഗം തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം വി.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി അജി ഫ്രാൻസീസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എം.കെ മത്തായി, കാർത്ത്യായനി, കുഞ്ഞപ്പൻ തുടങ്ങിയവർ സംസാരിച്ചു.