പറവൂർ: പൊക്കാളി കൃഷിയുടെ ഉന്നമനത്തിന് 22.60 ലക്ഷവും ടൂറിസം പദ്ധതികൾക്ക് 80 ലക്ഷവും വകയിരുത്തി ഏഴിക്കര പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് പി. പത്മകുമാരി അവതരിപ്പിച്ചു. 22.19 കോടി രൂപ വരവും 22.01 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. ഭവന നിർമ്മാണത്തിന് 1.24 കോടി, മത്സ്യതൊഴിലാളികൾക്കുള്ള വിവിധ പദ്ധതികൾക്ക് 16.50 ലക്ഷം, മൃഗസംരക്ഷണത്തിന് 25.50 ലക്ഷം, തോടുകളുടെ ആഴംകൂട്ടാൻ 22 ലക്ഷം, തൊഴിലുറപ്പ് പദ്ധതിക്ക് 3.25 കോടി വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസന്റ് അദ്ധ്യക്ഷത വഹിച്ചു.