
കൊച്ചി: ചലച്ചിത്രരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനായി വെള്ളിത്തിര പ്രൊഡക്ഷൻസ് സംഘടിപ്പിക്കുന്ന കേരള ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഫെസ്റ്റിവലിന്റെ ലോഗോ ലോഞ്ചും വെള്ളിത്തിര വെബ്സൈറ്റിന്റെ ഉദ്ഘാടനവും സംവിധായകൻ സന്തോഷ് വിശ്വനാഥ് നിർവ്വഹിച്ചു. അൽത്താഫ് പി.ടി, അജു അജീഷ്, മഞ്ജു ഗോപിനാഥ് എന്നിവർ പങ്കെടുത്തു. ഷോർട്ട് ഫിലിം, മ്യൂസിക്കൽ വീഡിയോ എന്നീ വിഭാഗങ്ങളിലാണ് മത്സരം. മൊമെന്റോയും സർട്ടിഫിക്കറ്റും ഒരു ലക്ഷം രൂപയുടെ കാഷ് പ്രൈസും സമ്മാനം. www.vellithira.net.