kumbalangi

കുമ്പളങ്ങി: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) കുമ്പളങ്ങി സൗത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊക്കാളി പാടശേഖരങ്ങളിൽ നെൽകൃഷി ഇറക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണൽക്കൂർ ചെമ്മീൻ കെട്ടിലേക്ക് മാർച്ച് നടത്തി. കെ.എസ്.കെ.ടി.യു പള്ളുരുത്തി ഏരിയ സെക്രട്ടറി എം.എസ്. ശോഭിതൻ ഉദ്ഘാടനം ചെയ്തു. സാബു തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സുരേഷ് ബാബു, എൻ.ടി.സുനിൽ, പി.ടി.കുഞ്ഞപ്പൻ, കെ.കെ.ഷാജി തുടങ്ങിയവർ സംസാരിച്ചു.