മൂവാറ്റുപുഴ: രാഷ്ട്രീയ പ്രേരിതമായ ദേശീയ പണിമുടക്കിൽ സ്വയം തൊഴിൽ വ്യാപാരി, വ്യവസായി ലോകത്ത് പ്രവർത്തിക്കുന്ന സംരംഭകർ പങ്കെടുകേണ്ടതില്ലെന്ന് ഭാരതിയ വ്യാപാരി വ്യവസായി സംഘം വിലയിരുത്തി. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന കേരളത്തിന് പണിമുടക്ക് കൂടുതൽ ആഘാതം സൃഷ്ടിക്കുമെന്നും ഭാരതിയ വ്യാപാരി വ്യവസായി സംഘം വിലയിരുത്തി. ജില്ലാ പ്രസിഡന്റ്‌ എൻ. അജിത് കർത്ത യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.ആർ. ലൻ ജീവൻ , സംസ്ഥാന ജോയിന്റ് സെക്രട്ടറി ആശ ജി .നായർ , വൈസ് പ്രസിഡന്റെ കെ.കെ. മുരളി, അജീവ് മൂവാറ്റുപുഴ , ബിനു ഹരി, സെക്രട്ടറിമാരായ എം.കെ. മുരുകൻ, എം.ജി. അനൂപ്, ആർ. ദിലീപ് കുമാർ , ട്രഷറർ ശ്രീമതി ദീപ ഗണേഷ് തുടങ്ങിയവർ പങ്കെടുത്തു.