പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം ചെല്ലാനം 2508 -ാം നമ്പർ ശാഖ അരുവിപ്പുറം കുടുംബ യുണിറ്റ് വാർഷികം ശാഖാ സെക്രട്ടറി ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. കുടുംബ യുണിറ്റ് ചെയർമാൻ രാജമ്മ സുപ്രൻ ആദ്ധ്യക്ഷത വഹിച്ചു. കൺവീനർ സിന്ധു ഷണ്മുഖൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: വിജി മനോഹരൻ (ചെയർമാൻ ) അമ്പിളി സുനീഷ് (കൺവീനർ ) കമ്മിറ്റി അംഗങ്ങൾ : പ്രിയ ഷൈജു, ഹേമലത സാജൻ, ഷീല പ്രകാശൻ, പൊന്നമ്മ രേമേശൻ, ശ്രീദേവി സതീശൻ, സിന്ധു ഷണ്മുഖൻ, ചിന്നു അഭിലാഷ് എന്നിവരെ തിരഞ്ഞെടുത്തു.