cpi

കൊച്ചി: കെ-റെയിൽ വിരുദ്ധ സമരത്തിൽ പങ്കാളിയായ സി.പി.ഐ പിറവം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.സി. തങ്കച്ചനെ പദവിയിൽ നിന്ന് പാർട്ടി ഒഴിവാക്കി. അസി. ലോക്കൽ സെക്രട്ടറി എം.വി. മുരളിക്ക് ലോക്കൽ സെക്രട്ടറിയുടെ ചുമതല നൽകിയതായി മണ്ഡലം സെക്രട്ടറി സി.എൻ. സദാമണി പറഞ്ഞു. കഴിഞ്ഞ ദിവസം യു.ഡി.എഫ് നടത്തിയ സമരത്തിൽ പങ്കെടുത്തതിനാണ് നടപടിയെന്ന് മണ്ഡലം കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. കെ.സി. തങ്കച്ചൻ താമസിക്കുന്ന കല്ലുമാരി മേഖലയിലൂടെയാണ് കെ-റെയിൽ അലൈൻമെന്റ്.