photo

വൈപ്പിൻ: വ്യാസ വംശോദ്ധാരിണി സഭ ചെറായി രക്തേശ്വരി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് സമുദ്രപൂജയും മീനൂട്ടും നടന്നു . മേൾശാന്തി അരുൺ ദാസിന്റെ കാർമ്മികത്വത്തിൽ രക്തേശ്വരി ബീച്ചിലായിരുന്നു ചടങ്ങുകൾ. വരുണനെ തൃപ്തിപ്പെടുത്തുന്നതിനും അത് വഴി തീരപ്രദേശത്തെ ജനങ്ങളുടെ ഐശ്വര്യത്തിനും മത്സ്യസമ്പത്തിന്റെ വർദ്ധനവിനും വേണ്ടിയാണ് സമുദ്രപൂജയും മീനൂട്ടും നടത്തുന്നത്. ചടങ്ങുകൾക്ക് പ്രസിഡന്റ് കെ.ആർ.നാണപ്പൻ, സെക്രട്ടറി കെ.ജി.അനി, ട്രഷറർ എ.കെ.മോഹനൻ എന്നിവർ നേതൃത്വം നൽകി.