മൂവാറ്റുപുഴ: കുര്യൻമല ശ്രീ ഭക്തനന്തനാർ മഹാദേവ ക്ഷേത്രത്തിലെ 12-ാമത് പ്രതിഷ്ഠാദിന മഹോത്സവവും സർപ്പപൂജയും കലശാഭിഷേകവും 27, 28 തീയതികളിൽ നടക്കും. 27ന് രാവിലെ 8.30 മുതൽ ആമേട മംഗലത്ത് വിഷ്ണു നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ സർപ്പപൂജയും 28ന് രാവിലെ 7.00 മുതൽ ക്ഷേത്രം തന്ത്രി മണയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കലശാഭിഷേകവും നടക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.